Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ക​ച്ച വി​ജ​യം...

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കി​രീ​ടാ​വ​കാ​ശി അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
crown prince
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഹൈ​സ്‌​കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​ദാ​നി​യെ​യും ചൊ​വ്വാ​ഴ്ച കി​രീ​ടാ​വ​കാ​ശി ബ​യാ​ൻ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ളും കി​രീ​ടാ​വ​കാ​ശി വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ച്ചു. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മാ​താ​പി​താ​ക്ക​ളെ ബ​ഹു​മാ​നി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും കി​രീ​ടാ​വ​കാ​ശി ഉ​ണ​ർ​ത്തി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ​ക്കും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഏ​ജ​ൻ​സി​ക​ൾ​ക്കും അ​വ​രു​ടെ പ്ര​യ​ത്ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു. വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്തം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സം. കു​ട്ടി​ക​ൾ​ക്ക് അ​റി​വ് സ​മ്പാ​ദി​ക്കാ​നും ഉ​ന്ന​ത ബി​രു​ദ​ങ്ങ​ൾ നേ​ടാ​നും ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യും. രാ​ജ്യ​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും സം​ഭാ​വ​ന ന​ൽ​കാ​നും ഉ​ണ​ർ​ത്തി.

കി​രീ​ടാ​വ​കാ​ശി​യു​ടെ ദി​വാ​ൻ ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentscrown princecongratulatedexcellent results
News Summary - The crown prince congratulated the students who achieved excellent results.
Next Story