കിരീടാവകാശി ഉന്നത കൂടിക്കാഴ്ചകൾ നടത്തി
text_fieldsകുവൈത്ത് സിറ്റി: അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിവിധ രാജ്യങ്ങളിലെ നേതൃവ്യക്തികളുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചയിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി കൈമാറി.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് മേധാവി ജമാൽ മുഹമ്മദ് അൽ തായിബ്, കിരീടാവകാശിയുടെ ഓഫിസ് വിദേശകാര്യ അണ്ടർ സെക്രട്ടറി മാസെൻ ഇസ്സ അൽ ഇസ്സ, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ്.
യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ ആൽ നഹ്യാൻ, സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡർ ശൈഖ് നഹ്യാൻ ബിൻ സെയ്ഫ് ആൽ നഹ്യാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇറാഖ് പ്രസിഡന്റ് അബ്ദുൽ ജമാൽ ലത്തീഫ് റാഷിദുമായും കിരീടാവകാശിയും പ്രതിനിധി സംഘവും ചർച്ച നടത്തി. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഇറാഖ് പ്രസിഡന്റിന് നല്ല ആരോഗ്യവും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ വികസനവും അഭിവൃദ്ധിയും ആശംസിച്ചു. കിരീടാവകാശിയെ ഇറാഖ് പ്രസിഡന്റ് ഇറാഖ് സന്ദർശിക്കാൻ ക്ഷണിച്ചു. ഇറാഖ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ഹാസിം വതൻ, ഇറാഖ് പ്രസിഡൻസിയുടെ മീഡിയ ചീഫ് അബ്ദുലാമിർ ഹമൂദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.