ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയുടെ പേരിലുള്ള ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ ചൊവ്വാഴ്ചയാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. കുവൈത്തി ഷൂട്ടിങ് ക്ലബ്, നാഷനൽ ഗാർഡ്, മിലിട്ടറി സ്പോർട്സ് ഫെഡറേഷൻ, പൊലീസ് സ്പോർട്സ് യൂനിയൻ എന്നിവിടങ്ങളിൽനിന്നുള്ള ഷൂട്ടർമാരാണ് മാറ്റുരച്ചത്.
ഒളിമ്പിക് സ്കിറ്റ്, ട്രാപ്പ്, പത്ത് മീറ്റർ എയർ റൈഫിൾ, പിസ്റ്റൾ, 50 മീറ്റർ റൈഫിൾ, പിസ്റ്റൾ, ഒളിമ്പിക് ആർച്ചറി തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് രാജ്യത്തെ പ്രധാന പ്രതിവർഷ കായിക പരിപാടികളിലൊന്നാണ്. സാധാരണ മൂന്നു ദിവസങ്ങളിലായി നടക്കാറുള്ള മേള കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ അഞ്ചുദിവസമായി നിശ്ചയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.