കുവൈത്തിൽ കോവിഡ് മരണം 1000 കവിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം 1000 കവിഞ്ഞു. ഞായറാഴ്ച അഞ്ചുപേർ മരിച്ചതോടെ ആകെ മരണം 1003 ആയി. അതേസമയം, രാജ്യത്ത് 1000ത്തിന് മുകളിൽ കടന്ന പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി താഴേക്ക് വരുന്നത് ആശ്വാസമേകുന്നു.
ഞായറാഴ്ച 798 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,77,701 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1003 ആയി. 765 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,66,019 പേരാണ്. ബാക്കി 10,679 പേർ ചികിത്സയിലാണ്. 133 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ വർധിച്ചു. 7514 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്.
ആകെ 16,67,920 പേർക്ക് വൈറസ് പരിശോധന നടത്തി. ഒന്നര മാസം മുമ്പ് 3000ത്തിന് അടുത്ത് ആളുകൾ ചികിത്സയിലുണ്ടായിരുന്നതാണ് 10,679ലെത്തിയത്. പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയായിരുന്നു.
മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിന് ശേഷം കേസുകൾ വർധിച്ചു. ജനുവരിയിലേതിനേക്കാൾ സ്ഥിതി വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.