ഉപപ്രധാനമന്ത്രി യു.എസ് പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യു.എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് ഡിഫൻസ് സെക്രട്ടറി ഡാനിയൽ ഷാപിറോയുമായി ചർച്ച നടത്തി. പൊതു താൽപര്യമുള്ള വിഷയങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
കുവൈത്തും യു.എസും തമ്മിലുള്ള മികച്ച സൗഹൃദ ബന്ധത്തെ കൂടിക്കാഴ്ചയിൽ ശൈഖ് ഫഹദ് അഭിനന്ദിച്ചതായി പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ സഹറയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.