ദിവസേന 10,000 പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ദിവസേന 10,000 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഇതിനായി മൂന്ന് കേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. മിഷ്രിഫ്, ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ. വാക്സിൻ കുവൈത്തിലെത്തിക്കാനും വിതരണത്തിനുമായി മൂന്ന് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വാക്സിൻ കുവൈത്തികൾക്കും വിദേശികൾക്കും സൗജന്യമായി നൽകും. എന്നാൽ, ആരെയും നിർബന്ധിക്കില്ല. അതേസമയം, കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.
വിതരണത്തിന് അപ്പോയിൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും. ഒാൺലൈനായി രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിൻ നൽകാനാവും. ഒരാൾക്ക് രണ്ട് ഡോസ് ആണ് നൽകുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നു മുതൽ നാലു വരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നൽകുക. വാക്സിൻ എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും. ഡിസംബർ അവസാനം മുതൽ ബാച്ചുകളായാണ് വാക്സിൻ എത്തിക്കുക.
ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.