ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ എംബസി കോൺസുലർ സേവനം മുടങ്ങും
text_fieldsകുവൈത്ത് സിറ്റി: ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ സർവിസുകൾ മുടങ്ങും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ നടപടികളുടെ ഭാഗമായാണിത്.
വളരെ അത്യാവശ്യമായ കോൺസുലർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയൻറ്മെൻറ് എടുത്ത് നടത്താം. അത്യാവശ്യ കോൺസുലർ സേവനങ്ങൾക്ക് cons1.kuwait.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാണ് അപ്പോയൻറ്മെൻറ് എടുക്കേണ്ടത്. അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.