എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചു. ഇന്ത്യൻ ബിസിനസ് സമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കാനും സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് എംബസിയുടെ ഇടപെടൽ. കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾ നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
https://forms.gle/kw9UaZ9fdzv6b7Bx9 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം. @IndianIbn എന്നതാണ് ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിെൻറ ട്വിറ്റർ വിലാസം. കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് സന്ദർശിക്കുകയോ com1.kuwait@mea.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.