എംബസി സൈബർ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി കുവൈത്ത് ടെക്നിക്കൽ കോളജിെൻറയും ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ഒാഫ് ഇന്ത്യ കുവൈത്ത് ചാപ്റ്ററിെൻറയും സഹകരണത്തോടെ 'സൈബർ സുരക്ഷ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
സൈബർ ലോകം ജീവിതത്തിെൻറ ഭാഗമായെന്നും ജോലി, വിദ്യാഭ്യാസം, ഭരണം, വിനോദം തുടങ്ങി എല്ലാ മേഖലയും ഡിജിറ്റലൈസ് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകളെ സൈബർ ലോകത്തോട് അടുപ്പിക്കാനും മനുഷ്യരെ ഡിജിറ്റൽ രീതികളുമായി പൊരുത്തപ്പെടുവിക്കാനും കോവിഡ് കാലം സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സുരക്ഷാമേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം ശക്തമാക്കാൻ ഇൗ സെമിനാർ പങ്കുവഹിക്കെട്ടയെന്ന് അദ്ദേഹം പ്രത്യാശിച്ചു. കുവൈത്ത് ടെക്നിക്കൽ കോളജ് ബോർഡ് ഒാഫ് ട്രസ്റ്റി ചെയർമാൻ മിഷാരി ബുദായ്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ഒാഫ് ഇന്ത്യ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ, സാേങ്കതിക വിദഗ്ധർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.