എംബസി ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയുടെ വൈവിധ്യവും നാനാത്വത്തിൽ ഏകത്വവും വിളിച്ചോതാനാണ് വിവിധ വിഭാഗങ്ങളുടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എല്ലാവർക്കും സ്വപ്നം കാണാനും വളരാനും അവസരമൊരുക്കുകയും എല്ലാവർക്കും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയോട് നാം നന്ദിയുള്ളവരാണെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. ഇന്ത്യയെ കുവൈത്തിൽ ആഘോഷിക്കുക എന്ന കാഴ്ചപ്പാടിൽ അടുത്ത ആഴ്ചകളിലും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
കുവൈത്തിന്റെ കോവിഡിനെതിരായ പോരാട്ടം വിജയത്തിലെത്തിക്കുന്നതിൽ ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംബസി ഓഡിറ്റോറിയത്തിലും അംബാസഡറുടെ വസതിയിലുമായി നടത്തിയ പരിപാടിയിൽ നിരവധി പേർ പെങ്കടുത്തു. കുവൈത്ത് ചേംബർ കരോൾ ടീം ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ഗാനങ്ങൾ ആഘോഷത്തിന് മിഴിവേകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.