എംബസി ആഴ്ച ഒാപൺ ഹൗസിന് ഇന്ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ആഴ്ച തോറും നടത്തുന്ന ഒാപൺ ഹൗസിൽ ആദ്യത്തേത് ബുധനാഴ്ച കുവൈത്ത് സിറ്റിയിലെ എംബസി ഒൗട്ട്സോഴ്സ് കേന്ദ്രത്തിൽ നടക്കും. അലി അൽ സാലിം സ്ട്രീറ്റിലെ ജവാഹറ ടവറിൽ മൂന്നാം നിലയിലാണ് ബി.എൽ.എസ് ഒൗട്ട്സോഴ്സിങ് കേന്ദ്രം. വൈകീട്ട് നാലുമുതൽ അഞ്ചുവരെയാണ് പരിപാടി. ഇന്ത്യൻ അംബാസഡർ സിബി ജോർജ് പൊതുസമൂഹത്തിൽനിന്ന് നിർദേശങ്ങളും പരാതികളും കേൾക്കും. കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത ഇന്ത്യക്കാർക്ക് നേരിട്ട് പെങ്കടുക്കാം. സമൂഹ മാധ്യമത്തിൽ പരിപാടിയുടെ സംപ്രേഷണം ഉണ്ടാകില്ലെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് അംബാസഡർ ആഴ്ചയിൽ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താൻ തീരുമാനിച്ചത്.
ഏപ്രിൽ ആറിന് രാവിലെ 11 മുതൽ 12 വരെ അബ്ബാസിയ ഒലിവ് ഹൈപ്പർമാർക്കറ്റ് ബിൽഡിങ്ങിലെ ബി.എൽ.എസ് ഒൗട്ട്സോഴ്സ് സെൻററിലും ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ അൽ അനൂസ് ഷോപ്പിങ് കോംപ്ലക്സിലെ ബി.എൽ.എസ് സെൻററിലും ഏപ്രിൽ 20ന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ എംബസി ഒാഡിറ്റോറിയത്തിലും ഏപ്രിൽ 27ന് രാവിലെ 11 മുതൽ 12 വരെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഒൗട്ട്സോഴ്സ് സെൻററിലുമാണ് അംബാസഡർ പൊതുസമൂഹത്തെ കാണുക. എല്ലാമാസവും മൂന്നാംതീയതി ഷെഡ്യൂൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് amboff.kuwait.gov.in എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ എംബസിയുടെ 24 മണിക്കൂറും ലഭ്യമായ 12 വാട്സ് ആപ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.