കുവൈത്ത് അമീറിന് അമേരിക്കൻ പ്രസിഡൻറിെൻറ ഉന്നത ബഹുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അമേരിക്കൻ പ്രസിഡൻറിെൻറ 'ദി ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ' ബഹുമതി. മേഖലയിലും ലോകത്തിലും അമീർ നടത്തിയ നയതന്ത്ര പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് വിശിഷ്ട ബഹുമതി നൽകി ആദരിക്കുന്നതെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. കുവൈത്തും അമേരിക്കയും തമ്മിലെ ചരിത്രപരവും വ്യതിരിക്തവുമായ ബന്ധം വളർത്തുന്നതിൽ വഹിച്ച പങ്കും അവാർഡിന് പരിഗണിച്ചു.
മറ്റു രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് 'ദി ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ'. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് വൈറ്റ് ഹൗസ് വാർത്താകുറിപ്പിൽ പറഞ്ഞു.
ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ കുവൈത്ത് നൽകിയ പിന്തുണ വിലമതിക്കാത്തതാണ്. സമാനതകളില്ലാത്തതാണ് കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ 40 വർഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യം. പശ്ചിമേഷ്യയിൽ സങ്കീർണമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ഇത് നിർണായകമായി.
അമീറിെൻറ മൂത്ത മകൻ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് അദ്ദേഹത്തിെൻറ അഭാവത്തിൽ പുരസ്കാരം ഏറ്റുവാങ്ങും. ഇപ്പോൾ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമേരിക്കയിൽ ചികിത്സയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.