തലസ്ഥാന നഗരത്തിന്റെ മുഖം മാറും; മോടിപിടിപ്പിക്കാൻ പദ്ധതി വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യതലസ്ഥാനം മോടികൂട്ടാൻ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. നഗര സൗന്ദര്യവത്കരണം സംബന്ധിച്ച പ്രോജക്ട് പ്ലാൻ തയാറാക്കുന്നതിന് സ്റ്റാൻഡിങ് കമ്മിറ്റി അംഗീകാരം നൽകി.
കുവൈത്തിന്റെ പാരമ്പര്യത്തിനും ജീവിതരീതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന തലസ്ഥാന നഗരിയുടെ വികസനം സാധ്യമാക്കുകയാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.
സാമ്പത്തികവും സാംസ്കാരികവുമായ വികസനവും സഞ്ചാര സാധ്യതകളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കുവൈത്ത്
കാപിറ്റൽ സിറ്റിയെ അനുയോജ്യമായ പരിഷ്കരണങ്ങൾ വരുത്തി വികസിപ്പിക്കാനും മനോഹരമാക്കാനുമുള്ള പദ്ധതിക്ക് പ്രോജക്ട് പ്ലാൻ തയാറാക്കുന്നതിന് മുനിസിപ്പാലിറ്റിയിലെ പർച്ചേസ് കമ്മിറ്റി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പത്തുമാസം കൊണ്ട് പഠനവും പദ്ധതി രൂപരേഖയും പൂർത്തിയാക്കണം എന്ന വ്യവസ്ഥയിലാണ് തുക അനുവദിച്ചത്. ഇതുസംബന്ധിച്ച വിവിധ സർക്കാർതല അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കാനും കമ്മിറ്റി നിർദേശിച്ചു.
അധിക സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സൗന്ദര്യവത്കരണ പദ്ധതി ഉൾപ്പെടുത്താനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.