ആദ്യസംഘം വീട്ടുജോലിക്കാരുടെ ക്വാറൻറീൻ കഴിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം കുവൈത്തിലേക്ക് നിബന്ധനകളോടെ എത്തിച്ച ആദ്യസംഘം ഗാർഹികത്തൊഴിലാളികളുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കഴിഞ്ഞുമടങ്ങി. ഫിലിപ്പീനി തൊഴിലാളികളാണ് ക്വാറൻറീൻ കഴിഞ്ഞ് കോവിഡ് ഇല്ലെന്ന് ഉറപ്പിച്ച് സ്പോൺസർമാർക്കൊപ്പം വീടുകളിലേക്ക് മടങ്ങിയത്.
വിവിധ രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ എത്തിക്കുന്ന ദൗത്യം ആരംഭിച്ചെങ്കിലും വീണ്ടും വിമാന സർവിസ് നിർത്തിയതിനെ തുടർന്ന് മുന്നോട്ടുപോവാൻ കഴിഞ്ഞിരുന്നില്ല. കുവൈത്ത് എയർവേസ് വിമാനത്തിൽ വന്ന 61 തൊഴിലാളികളാണ് സ്പോൺസർമാർക്കൊപ്പം വീടുകളിലേക്ക് പോയത്. ബിനീദ് അൽ ഗാർ, കുവൈത്ത് സിറ്റി, ഫിൻതാസ്, സാൽമിയ, ഫർവാനിയ, മഹബൂല, അബൂഹലീഫ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളും അപ്പാർട്മെൻറുകളും എടുത്ത് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തുകയും തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയാക്കുകയും ചെയ്തെങ്കിലും സാഹചര്യം അട്ടിമറിയുകയായിരുന്നു.
ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം പോലും എത്തിയിട്ടില്ല. കുവൈത്ത് എയർവേസിെൻറയും ജസീറ എയർവേസിെൻറയും രണ്ട് വിമാനങ്ങൾ ഡിസംബർ 14ന് ഇന്ത്യയിൽനിന്ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാേങ്കതിക തടസ്സങ്ങൾ കാരണം മാറ്റിവെക്കേണ്ടിവന്നു. ഇത് പുനരാരംഭിക്കാനിരിക്കെയാണ് വിമാന സർവിസ് നിർത്തിവെച്ചത്. ജനുവരി രണ്ടുമുതൽ കൊമേഴ്സ്യൽ വിമാന സർവിസ് പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഗാർഹികത്തൊഴിലാളികളുടെ മടങ്ങിവരവും ആരംഭിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.