തുടരുന്നു അനുശോചന പ്രവാഹം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുന്നു. വിവിധ ലോകരാജ്യങ്ങളുടെ നേതാക്കൾ അനുശോചനം അർപ്പിച്ചു. കുവൈത്തിലെയും അന്താരാഷ്ട്ര തലത്തിലെയും അദ്ദേഹത്തിെൻറ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ലോക സമാധാനത്തിന് ശൈഖ് സബാഹ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും നയതന്ത്രത്തിൽ ഇത്രയേറെ മികവ് തെളിയിച്ച നേതാവ് വേറെയില്ലെന്നും ലോകനേതാക്കൾ അനുസ്മരിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ കോവിഡ് പ്രോേട്ടാകോൾ പാലിച്ച് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മറ്റു രാജ്യങ്ങളിലും അനുസ്മരണ ചടങ്ങുകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കല ആർട്ട് കുവൈത്ത്
കുവൈത്ത് അമീറിെൻറ വേർപാടിൽ കല (ആർട്ട്) കുവൈത്ത് അനുശോചിച്ചു. കാരുണ്യവാനായ ഭരണാധികാരി, നേതാവ് എന്ന നിലയിൽ കുവൈത്തിനെന്ന പോലെ ലോകത്തിനാകെയും പ്രത്യേകിച്ച് അറബ് മേഖലക്കും കനത്ത നഷ്ടമാണ് അമീറിെൻറ വിയോഗം. കുവൈത്തിലെ പ്രവാസി സമൂഹത്തോടും വിശിഷ്യാ ഇന്ത്യക്കാരോടും അദ്ദേഹം പുലർത്തിയിരുന്ന ഹൃദ്യമായ കാരുണ്യവും ഊഷ്മളമായ സ്നേഹവും വിലമതിക്കാനാവാത്തതാണ്. മഹത്തായ നേതൃത്വത്തിനുള്ള അംഗീകാരമായി െഎക്യരാഷ്ട്രസഭ ഉൾപ്പെടെ വേദികൾ ബഹുമതി നൽകി. കുവൈത്ത് ജനതക്ക് മാത്രമല്ല കുവൈത്തിലെ പ്രവാസി സമൂഹത്തിനും കനത്ത നഷ്ടംതന്നെയാണ് അമീറിെൻറ വിയോഗമെന്ന് കല (ആർട്ട്) കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.
കെ.ഐ.സി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറും അറബ് ലോകത്തെ സമാധാന ദൂതനുമായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് ജാബിര്‍ അസ്സബാഹിെൻറ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനുതന്നെ മാതൃകയായിരുന്ന അമീറിെൻറ വേർപാട് സ്വദേശികള്‍ക്കെന്ന പോലെ പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണ്. അറബ് ലോകത്തെ രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിെൻറ ഇടപെടലുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കരുത്തുറ്റ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിെൻറ ദീര്‍ഘവീക്ഷണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമായിരുന്നുവെന്ന് കെ.ഐ.സി ഭാരവാഹികള്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
കെ.ഐ.ഐ.സി
അറബ് മേഖലയിലെ പ്രതിസന്ധി തീർക്കാൻ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്ന് കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുസ്മരിച്ചു. അറബ് ലോകത്തിന് ഒരു മധ്യസ്ഥനെയാണ് നഷ്ടമായിരിക്കുന്നത്. ഏതു പ്രശ്നങ്ങളിലും മധ്യമനിലപാട് സ്വീകരിക്കുന്ന കുവൈത്ത് അമീറിനെ ലോകം ശ്രദ്ധിക്കുകയായിരുന്നു. ആറു പതിറ്റാണ്ടിലേറെ കാലമായി ശൈഖ് സബാഹ് കുവൈത്ത് രാഷ്ട്രീയത്തിൽ സജീവമാണ്. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശൈഖ് സബാഹ് കുവൈത്തിലെ ആദ്യത്തെ മീഡിയ വകുപ്പ് മന്ത്രിയായിരുന്നു. അൽ കുവൈത്ത് അൽയൗമ്, അൽ അറബി മാഗസിൻ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിൽ അടയാളപ്പെട്ടുകിടക്കുന്നു. മുസ്ലിം ലോകം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ശൈഖ് സബാഹിെൻറ അന്ത്യം കനത്ത ശൂന്യതയായി നിലനിൽക്കും.
കായംകുളം എൻ.ആർ.െഎസ്
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ വേർപാടിൽ കായംകുളം എൻ.ആർ.െഎസ് കുവൈത്ത് അനുശോചിച്ചു. കുവൈത്തിെൻറ പുരോഗതിക്കായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച നേതാവും ലോകരാജ്യങ്ങൾക്കിടയിലെ നയതന്ത്രജ്ഞനും മനുഷ്യാവകാശ സംരക്ഷകനും ലോകജനതയുടെ പ്രശംസ പിടിച്ചുപറ്റിയ മനുഷ്യസ്നേഹിയായ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രൈഡേ ഫോറം കുവൈത്ത്
കുവൈത്തിനും ലോകത്തിനും ഒരുപോലെ മാനവികതയിൽ ഊന്നിയ മികച്ച സംഭാവനകൾ അർപ്പിച്ച മഹാനുഭാവനാണ് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്തിനെ നാനാരംഗങ്ങളിൽ മുൻനിരയിൽ എത്തിക്കുന്നതിനും ലോക വാണിജ്യ- സാമ്പത്തിക കേന്ദ്രമാക്കുന്നതിനും ശൈഖ് സബാഹിന് സാധിച്ചു. മനുഷ്യസേവന- ജീവകാരുണ്യരംഗങ്ങളിൽ കുവൈത്ത് നൽകുന്ന മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് 2014ൽ യു.എൻ. അദ്ദേഹത്തിന് മനുഷ്യസേവന പ്രവർത്തനങ്ങളുടെ തേരാളി എന്നും കുവൈത്തിന് മനുഷ്യസേവന പ്രവർത്തനകേന്ദ്രം എന്നുമുള്ള പുരസ്കാരം നൽകിയത്. ജനാധിപത്യം, സ്ത്രീകൾക്ക് വോട്ടവകാശം, സൈനിക സേവനാവകാശം, സ്ത്രീകൾക്ക് മന്ത്രിസഭ പ്രവേശനം, മാധ്യമപ്രവർത്തന സ്വാതന്ത്ര്യം തുടങ്ങി വിവിധ രംഗങ്ങളിൽ പ്രസ്താവ്യമായ നേട്ടങ്ങൾ അവകാശപ്പെടാവുന്ന ശൈഖ് സബാഹ് ലോകത്തെ മികച്ച രാജ്യതന്ത്രജ്ഞരിൽ ഒരാളായി ഗണിക്കപ്പെട്ടു. കുവൈത്തിലെ വിദേശി സമൂഹത്തിെൻറ ക്ഷേമത്തിലും സുസ്ഥിതിയിലും അങ്ങേയറ്റം തൽപരനായ ശൈഖ് സബാഹിെൻറ കൈയൊപ്പ് പ്രവാസികളുമായി ബന്ധപ്പെട്ട ഒട്ടേറെ ഉദാരമായ നയങ്ങളിലും നിലപാടുകളിലും കാണാൻ കഴിയും. അദ്ദേഹത്തിെൻറ നിര്യാണത്തിൽ ഫ്രൈഡേ ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
െഎ.സി.എഫ്
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ നിര്യാണത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനവും അറബ് മേഖലയിലെ സമാധാന-അനുരഞ്ജന പ്രവർത്തനങ്ങളും വഴി ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. വിദേശികൾ ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും പൂർണ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ അദ്ദേഹം പിതൃതുല്യനായ കിടയറ്റ ഭരണാധികാരിയായിരുന്നു. ശൈഖ് സബാഹിെൻറ വിടവാങ്ങൾ രാജ്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. ഭരണാധികാരികൾക്കും കുടുംബത്തിനും രാജ്യത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചിക്കുകയും ചെയ്യുന്നുവെന്നും ഐ.സി.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു.
ജനപക്ഷം കുവൈത്ത്
കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിടവാങ്ങലിലൂടെ മികച്ച ഭരണാധികാരിയെയും ഏറ്റവും നല്ല നയതന്ത്രജ്ഞനെയുമാണ് നഷ്ടമായതെന്ന് ജനപക്ഷം കുവൈത്ത് അനുശോചന കുറിപ്പിൽ അറിയിച്ചു. സ്വദേശികൾക്കിടയിൽ എന്നപോലെ വിദേശികൾക്കും അദ്ദേഹത്തിെൻറ വിയോഗം തീരാ നഷ്ടമായിരിക്കുമെന്നും ജനപക്ഷം കുവൈത്ത് ചൂണ്ടിക്കാട്ടി.
തലശ്ശേരി വെൽഫെയർ അസോ.
കുവൈത്ത് ഭരണാധികാരി അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിെൻറ വേർപാടിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. ജനമനസ്സുകളിൽ ജീവിച്ച ജനനായകനായ അദ്ദേഹം നാട്ടുകാർക്കും മറുനാട്ടിൽ നിന്നും തൊഴിൽ തേടിയെത്തിയ പ്രവാസികളടക്കമുള്ളവർക്കും പ്രിയങ്കരനായിരുന്നുവെന്ന് സംഘടന അനുശോചന കുറിപ്പിൽ പറഞ്ഞു.
ജെ.സി.സി കുവൈത്ത്
കുവൈത്ത് അമീർ ശൈഖ് സബാഹിെൻറ വേർപാടിൽ ജനത കൾചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് കമ്മിറ്റി അനുശോചിച്ചു. രാജ്യത്തെ ആധുനിക പുരോഗതിയിലേക്ക് നയിച്ച ദീർഘവീക്ഷണമുണ്ടായിരുന്ന കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളുടെ സമാധാന ദൂതനായിരുന്ന അദ്ദേഹം രാജ്യത്തിെൻറ സാമ്പത്തിക മുന്നേറ്റം, സാമൂഹിക-സാംസ്കാരിക വികസനം, വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി, ജനാധിപത്യ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളെയും ഉന്നതങ്ങളിലെത്തിച്ച മനുഷ്യസ്നേഹിയായ ഭരണാധികാരി ആയിരുന്നു. രാജ്യത്തെ അന്താരാഷ്ട്ര സമിതികളിൽ അംഗമാക്കുന്നതിൽ ഉന്നതമായ പങ്കുവഹിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയ, മനുഷ്യാവകാശങ്ങൾക്കു പ്രാധാന്യം നൽകിയ ഭരണാധികാരിയായിരുന്നെന്ന് ജനത കൾചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.കെ.ഐ.സി
മനുഷ്യസ്നേഹത്തിെൻറ അന്തർദേശീയ നായകനും അറബ് ലോകത്തെ സമാധാനദൂതനുമായിരുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വേർപാടുണ്ടാക്കിയ ദുഃഖത്തിൽ കുവൈത്ത് ജനതയോടും പ്രവാസി സമൂഹത്തോടുമൊപ്പം പങ്കുചേരുന്നതായി കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വാർത്താകുറിപ്പിൽ പറഞ്ഞു. പ്രവാസികളോടുള്ള പരിഗണന തുടങ്ങി അദ്ദേഹത്തിെൻറ ഗുണവിശേഷങ്ങളെല്ലാം ജനമനസ്സുകളെ സ്വാധീനിക്കുന്നതായിരുന്നു. ഭരണ സേവന രംഗങ്ങളിൽ അദ്ദേഹത്തിെൻറ മാതൃക പിന്തുടരാൻ പുതിയ അമീറിന് കഴിയട്ടെയെന്നും ഇസ്ലാഹി സെൻറർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.