നീറ്റ് റാങ്ക് ജേതാവിന് ഉപഹാരം കൈമാറി
text_fieldsമെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക് ജേതാവ് അയിഷക്ക് കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 12ാം റാങ്കും നേടിയ അയിഷയെ കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കാഷ് അവാർഡും മെമേൻറായും നൽകി ആദരിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷജീർ ഇക്ബാൽ, കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് എ.കെ. മുഹമ്മദ്, വൈസ് പ്രസിഡൻറ് നാസർ മൗക്കോട് എന്നിവർ കൊയിലാണ്ടി കൊല്ലത്തുള്ള അയിഷയുടെ വീട് സന്ദർശിച്ചു. കൂത്തുപറമ്പ് മണ്ഡലം കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് പി.വി. മൂസ, ജില്ല കൗൺസിൽ അംഗം കണിയാങ്കണ്ടി അബ്ദുല്ല എന്നിവർ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.