സർക്കാർ വിട്ടുനിന്നു; വീണ്ടും പാർലമെൻറ് യോഗം മുടങ്ങി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ പ്രതിനിധികൾ പെങ്കടുക്കാതിരുന്നതോടെ ചൊവ്വാഴ്ച നിശ്ചയിച്ച പാർലമെൻറ് യോഗവും മുടങ്ങി. എം.പിമാർ മന്ത്രിമാരുടെ കസേര കൈയേറിയ സംഭവത്തിന് ശേഷം തുടർച്ചയായ മൂന്നാമത് തവണയാണ് സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം മുടങ്ങുന്നത്. മേയ് 23 ഞായറാഴ്ചയും ഏപ്രിൽ 27 ചൊവ്വാഴ്ചയും മുടങ്ങിയ യോഗം ഇത്തവണയെങ്കിലും നടക്കുമെന്നായിരുന്നു പ്രതീക്ഷ.
ചില എം.പിമാർ പാർലമെൻറിലെ മന്ത്രിമാരുടെ സീറ്റിൽ അതിക്രമിച്ച് കയറിയിരുന്നതിൽ പ്രതിഷേധിച്ച് തങ്ങൾ യോഗത്തിൽ പെങ്കടുക്കുന്നില്ലെന്ന് മന്ത്രിസഭാംഗങ്ങൾ അറിയിച്ചതായി സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ പെങ്കടുക്കേണ്ടതുണ്ട്.
കുവൈത്ത് ഭരണഘടന പ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജറുണ്ടാവുകയും സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം.
സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യാഴാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പാർലമെൻറ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഡോ. ഉബൈദ് അൽ മുതൈരിയുടെ സത്യപ്രതിജ്ഞ, ഫലസ്തീനിലെ ഇസ്രായേൽ അതിക്രമം, കോവിഡ് മുന്നണിപ്പോരാളികളുടെ ബോണസ്, 12ാം ക്ലാസ് വിദ്യാർഥികളുടെ എഴുത്തുപരീക്ഷ തുടങ്ങിയവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത റെഗുലർ സെഷൻ ജൂൺ എട്ടിനാണ് നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.