സർക്കാർ വിട്ടുനിന്നു; പാർലമെൻറ് യോഗം നടന്നില്ല
text_fieldsകുവൈത്ത് സിറ്റി: ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെൻറ് യോഗം നടന്നില്ല. സർക്കാർ ഭാഗം വിട്ടുനിന്നതിനാലാണ് സഭ മാറ്റിവെക്കേണ്ടിവന്നത്. തുടർച്ചയായ രണ്ടാം തവണയാണ് പാർലമെൻറ് സമ്മേളനം മുടങ്ങുന്നത്.
നേരേത്ത മന്ത്രിമാരുടെ ഇരിപ്പിടത്തിൽ എം.പിമാർ അതിക്രമിച്ചുകയറിയിരുന്നതിനാൽ ഏപ്രിൽ 27ന് സർക്കാർ പാർലമെൻറ് യോഗം ബഹിഷ്കരിക്കുകയും റമദാനുശേഷം സഭ ചേരാൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിനിടെ പാർലമെൻറിെൻറ നടപടിക്രമങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് ചില എം.പിമാരുടേതെന്നും സഭ സമ്മേളനം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും പാർലമെൻററികാര്യ മന്ത്രി മുബാറക് അൽ ഹരീസ് പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ പെങ്കടുക്കേണ്ടതുണ്ട്. കുവൈത്ത് ഭരണഘടനപ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജരുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം.
പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിൽ സർക്കാറും പാർലമെൻറും തമ്മിലുള്ള സംഘർഷം പതിവായിരിക്കുകയാണ്.
സമവായം സാധ്യമായില്ലെങ്കിൽ അമീറിെൻറ പ്രത്യേകാധികാരം ഉപയോഗിച്ച് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.