മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധം -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കൈരളി ന്യൂസിനെയും മീഡിയവൺ ചാനലിനെയും ക്ഷണിച്ചുവരുത്തിയിട്ട് ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള അവഹേളനമാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്.
ജനാധിപത്യത്തോടും സംവാദത്തോടും താല്പര്യമില്ലാത്ത ഗവര്‍ണര്‍ താന്‍ പറയുന്നതുമാത്രം കേട്ടാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് പ്രകടിപ്പിച്ചത്. കേരളത്തെയും മലയാളികളെയും അപമാനിച്ച് ഫെഡറല്‍ മൂല്യങ്ങളെ അംഗീകരിക്കാത്ത നടപടികളാണ് ഗവര്‍ണറില്‍നിന്നും ഉണ്ടാകുന്നത്.
പാര്‍ട്ടി കേഡര്‍മാരായ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ലെന്നുപറഞ്ഞ് ഗവര്‍ണര്‍ ആർ.എസ്.എസ് കേഡറായി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പി താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.