ലോകാരോഗ്യ സംഘടന മേധാവി കുവൈത്ത് അമീറിനെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന ഡയക്ടർ ജനറൽ ഡോ. ടെഡ്രോസ് ആദാനോം ഗെബ്രിയെസുസ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ചു. ഹ്രസ്വ സന്ദർശനത്തിനായെത്തിയ ഡോ. ടെഡ്രോസ് ആദാനോം ഗെബ്രിയെസുസിനെയും സംഘത്തെയും ബയാൻ പാലസിൽ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പൊതുജനാരോഗ്യ രംഗത്ത് കുവൈത്തിെൻറ പ്രവർത്തനങ്ങളും പരിഗണനയും മഹത്തരമാണെന്ന് കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ് കുവൈത്ത്. ജനങ്ങൾക്ക് പൂർണ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ഭരണനേതൃത്വത്തെ അഭിനന്ദിക്കുന്നു. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നു.
ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് നൽകുന്ന പിന്തുണക്ക് അമീറിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഡോ. ടെഡ്രോസ് ആദാനോം ഗെബ്രിയെസുസ് പറഞ്ഞു.
അമീരി ദിവാൻ മേധാവി ശൈഖ് മുബാറക് ഫൈസൽ സൗദ് അസ്സബാഹ്, അമീരി ദിവാൻ ഉപമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് എന്നിവരുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.