Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽ സമയിൽ ഹെൽത്​...

ബദർ അൽ സമയിൽ ഹെൽത്​ ആൻഡ്​ വെൽനെസ്​ ലോഞ്ച്​ ആരംഭിച്ചു

text_fields
bookmark_border
ബദർ അൽ സമയിൽ ഹെൽത്​ ആൻഡ്​ വെൽനെസ്​ ലോഞ്ച്​ ആരംഭിച്ചു
cancel
camera_alt

ബദർ അൽ സമ മെഡിക്കൽ സെൻററിലെ ഹെൽത്ത്​​ ആൻഡ്​ വെൽനസ്​ ലോഞ്ച്​ സിവിൽ ഐഡി വിഭാഗം സൂപ്രണ്ട് മിശാരി ഗാനിം സഅദ് അൽഗാനിം, ഇഷ്ബിലിയ പൊലീസ് സ്​റ്റേഷനിലെ ഓഫിസർ ഹുസൈൻ അജ്‌ലാൻ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു 

കുവൈത്ത്​ സിറ്റി: ബദർ അൽ സമ മെഡിക്കൽ സെൻറർ ഫർവാനിയയുടെ പുതിയ മൂല്യവർധിത സൗകര്യം ഹെൽത്ത്​​ ആൻഡ്​ വെൽനെസ്​ ലോഞ്ച്​ ആരംഭിച്ചു.

സിവിൽ ഐഡി വിഭാഗം സൂപ്രണ്ട് മിശാരി ഗാനിം സഅദ് അൽഗാനിം, ഇഷ്ബിലിയ പൊലീസ് സ്​റ്റേഷനിലെ ഓഫിസർ ഹുസൈൻ അജ്‌ലാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച്​ മാനേജർ അബ്​ദുൽ റസാഖ്​, പ്രമോട്ടർ അബ്​ദുൽ റസാഖ്​, മെഡിക്കൽ ഡയറക്​ടർ ഡോ. ജസ്​റ്റിൻ സ്​റ്റീഫൻ, മാനേജ്​മെൻറ്​ അംഗങ്ങൾ, ബദർ അൽ സമ മെഡിക്കൽ സെൻറർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫുൾ ബോഡി, കാർഡിയോ, പ്രോസ്ട്രേറ്റ്, വൃക്ക, എല്ലാ തരത്തിലുമുള്ള ആരോഗ്യ പാക്കേജുകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കും.

ഡോക്​ടർമാരുടെ വിദഗ്​ധ സംഘത്തി​െൻറ സേവനത്തോടെ റിപ്പോർട്ട്​ കലക്ഷൻ, കൺസൽ​േട്ടഷൻ, കൂടുതൽ പരിശോധന എന്നിവ പോലുള്ള ഫാസ്​റ്റ്​ ട്രാക് സർവിസുകൾക്ക്​ ഇൗ സൗകര്യം സഹായകമാകും.

ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്​ദുൽ ലത്തീഫ്, ഗ്രൂപ്പ്​ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ എന്നിവർ ടീമിന് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badr Al SamaHealth and Wellness Launch
News Summary - The Health and Wellness Launch was launched in Badr Al Sama
Next Story