ആഭ്യന്തര മന്ത്രി ചെക്ക് പോയൻറുകൾ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പള്ളികളോട് ചേർന്ന സുരക്ഷ ചെക്ക് പോയൻറുകൾ സന്ദർശിച്ചു. റമദാൻ അവസാന പത്തിൽ സ്വീകരിച്ച സുരക്ഷ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. ട്രാഫിക് ആൻഡ് ഓപറേഷൻസ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഹവല്ലി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല, എമർജൻസി സെക്യൂരിറ്റി വിഭാഗം മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഹജ്‌രി എന്നിവർ മന്ത്രിയെ അനുഗമിച്ചു.
ശമ്പളം നേരത്തെ നൽകുമെന്ന് ഔഖാഫ്
കുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ് മന്ത്രാലയം ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം നേരത്തെ നൽകുമെന്ന് അറിയിച്ചു. ഈദ് അവധിക്കു മുൻപ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം എത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ഔഖാഫ് അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി പറഞ്ഞു. പേ റോൾ റിപ്പോർട്ട് വേഗത്തിൽ പൂർത്തിയാക്കുകയും അംഗീകാരം നൽകി ബാങ്കുകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.