കോവിഡ് രോഗികളിൽ പ്രമേഹമുണ്ടാക്കുന്ന ആഘാതം വലുത്
text_fieldsഇന്ന് ലോക പ്രമേഹദിനം, കോവിഡിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് പ്രമേഹദിനം ഇന്ന് കടന്നുപോകുന്നത്. ഏകദേശം രണ്ടു വാർഷത്തോളമായി നമ്മൾ ഇൗ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് പ്രമേഹം. കോവിഡ് രോഗികളിൽ പ്രമേഹമുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. പ്രമേഹരോഗികളിൽ കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണോ എന്നുള്ളത് ഏവരുടെയും സംശയമാണ്. കോവിഡും പ്രമേഹവുമുള്ള ഒരാൾക്ക് കോമോർബിഡിറ്റി ഉണ്ടെന്നു പറയാം. പ്രമേഹമുള്ളവർക്ക് കോവിഡ് വരാനുള്ള സാധ്യത പ്രമേഹം ഇല്ലാത്തവരെ പോലെ തന്നെയാണ്. എന്നാൽ, പിടിക്കപ്പെട്ടാലുണ്ടാകുന്ന ആഘാതം സങ്കീർമാകാറുണ്ട്.
േകാവിഡ് ബാധമൂലം പ്രേമഹം നിയന്ത്രിതമല്ലെങ്കിൽ ആശുപത്രി വാസം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. പ്രമേഹത്തിനോടൊപ്പം ഹൃദ്രോഗമോ ശ്വാസകോശ രോഗമോ ഉണ്ടെങ്കിൽ രോഗിയുടെ അവസ്ഥ സങ്കീർണമായേക്കാം. സാധാരണ കോവിഡ് വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരംതന്നെ ആ വൈറസിനെ പ്രതിരോധിക്കും. എന്നാൽ, പ്രമേഹേരാഗികളിലെ പ്രതിരോധ സംവിധാനം വളരെ ദുർബലമാണ്. അതുെകാണ്ട് മറ്റുള്ളവരെ അപേക്ഷിച്ച് രോഗം തീവ്രമാകുകയും ചെയ്യുന്നു. കോവിഡിെൻറ ലക്ഷണമുള്ള പ്രമേഹരോഗി ഉടൻതന്നെ വൈദ്യപരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവാണെങ്കിൽ ഉടൻതന്നെ ചികിത്സയും നടത്തണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളിൽ ശരീരഭാരം കുറയുകയോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാറുണ്ട്.
ഇതുകാരണം ആ രോഗി േഡാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പരിശോധനയിലൂടെ പ്രമേഹം നിയന്ത്രിതമാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലാത്തപക്ഷം മരുന്നുകളിലൂടെ നിയന്ത്രണവിേധയമാക്കേണ്ടതുണ്ട്. ഇൗ പറയുന്ന അവസ്ഥകൾ ഹ്രസ്വ-ദീർഘ കാലത്തേക്കോ ഉണ്ടായേക്കാം. പതിവായി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, വ്യായാമം, എന്നിവ കുറച്ചുകാലത്തേക്ക് മാറ്റിവെക്കേണ്ടതായി വന്നേക്കാം. കോവിഡിന് ശേഷം പ്രമേഹരോഗികളിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ സാധിച്ചിെല്ലങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. പ്രമേഹരോഗികൾക്ക് കോവിഡിന് ശേഷമുള്ള പരിചരണം കുറച്ചുകാലത്തേെക്കങ്കിലും അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.