യു.എസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ സംഭവം: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: യു.എസിലെ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും കുവൈത്ത് നിരാകരിക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ യു.എസിനൊപ്പം നിലകൊള്ളുന്നുവെന്നും അറിയിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം ആത്മാർഥ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി.
യു.എസിലെ ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തിൽ ഡ്രൈവർ ട്രക്കോടിച്ചുകയറ്റിയ സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. 30 പേർക്ക് പരിക്കേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. വിനോദ സഞ്ചാരകേന്ദ്രമായ ബർബൺ സ്ട്രീറ്റിനടുത്ത് പ്രാദേശിക സമയം പുലർച്ചെ 3.15 നായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.