ഇന്ത്യൻ എംബസി അഭിഭാഷക പാനൽ വിപുലീകരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ അഭിഭാഷക പാനൽ വിപുലീകരിക്കുന്നു.ഇതിെൻറ ഭാഗമായി പരിചയസമ്പന്നരായ അഭിഭാഷകരിൽനിന്നും നിയമ സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ചുമതലപ്പെടുത്തലുമായി ബന്ധപ്പെട്ട തുടർനടപടികളും ആശയവിനിമയവും അപേക്ഷയുടെ പ്രാഥമിക പരിശോധനക്ക് ശേഷം ഉണ്ടാവും.
താൽപര്യമുള്ള അഭിഭാഷകരും നിയമസ്ഥാപനങ്ങളും Rahul (Community Welfare), Embassy of India, Kuwait, Diplomatic Enclave, Arabian Gulf Street, Post Box: 1450, Safat, 13015, Kuwait. Email: cw.kuwait@mea.gov.in എന്ന വിലാസത്തിൽ സെപ്റ്റംബർ 30ന് മുമ്പ് ബന്ധപ്പെടണം.കുവൈത്തിൽ ആവശ്യമായ ഇന്ത്യക്കാർക്ക് നിയമസഹായം വിപുലപ്പെടുത്താനാണ് എംബസി ലീഗൽ പാനൽ വിപുലപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.