ഇന്ത്യൻ എംബസി യോഗ ദിനാചരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി യോഗദിനാചരണം സംഘടിപ്പിച്ചു. വ്യക്തികളെയും സമൂഹത്തെയും ഒന്നിപ്പിക്കാനുള്ള ശേഷി യോഗക്ക് ഉണ്ടെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. ഏറെ നാളത്തെ അന്വേഷണങ്ങൾക്കും പരിശീലനത്തിനും തപസ്സിനും ശേഷമാണ് ഋഷിമാർ യോഗ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു മാസത്തിനിടെ യോഗയുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ പരിപാടികളിൽ സംബന്ധിച്ചവർക്കെല്ലാം നന്ദി പറഞ്ഞു.
ദേശീയമായും അന്തർദേശീയമായും കൂട്ടായ പ്രവർത്തനത്തിെൻറ പ്രാധാന്യം കോവിഡ് മനസ്സിലാക്കിത്തന്നു. ലോകത്തിലെ ഒരു രാജ്യവും ഇൗ മഹാമാരിയുടെ പിടിയിൽനിന്ന് മുക്തമായില്ല. പരസ്പര ബന്ധിതമായ ഇൗ ലോകത്ത് നമുക്ക് ഒറ്റപ്പെട്ട് ജീവിക്കാനാവില്ല.
അതുകൊണ്ട് ഒറ്റക്കെട്ടായ നമുക്ക് മാഹാമാരിയെ ചെറുത്തുതോൽപ്പിക്കാമെന്ന് അംബാസഡർ ആഹ്വാനം ചെയ്തു. നിരവധി പ്രമുഖരുടെ വിഡിയോ സന്ദേശങ്ങളും യോഗ പ്രദർശനവും ദേശഭക്തി ഗാനങ്ങളും ചടങ്ങിന് പകിേട്ടകി. ഒാൺലൈനായി നടത്തിയ പരിപാടിയിൽ പതിനായിരത്തോളം പേർ സംബന്ധിച്ചു. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചടങ്ങ് കാണാൻ അവസരമുണ്ടായിരുന്നു. എംബസി അഭയകേന്ദ്രത്തിൽ അന്തേവാസികൾ യോഗ പരിശീലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.