ഗൾഫിൽനിന്ന് ഇന്ത്യൻ നാവികസേന 2000 മെട്രിക് ടൺ ഓക്സിജൻ കൂടി എത്തിക്കും
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ നാവികസേന 2000 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ കൂടി എത്തിക്കാനൊരുങ്ങുന്നു.
ഒരു മാസത്തിനുള്ളിൽ എത്തിക്കാനാണ് പദ്ധതി. ഇതിനായി കപ്പലുകളെയും സംഘത്തെയും നിയോഗിച്ചു. യു.എ.ഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് (1000 മെട്രിക് ടൺ). ഖത്തറിൽനിന്ന് 600, കുവൈത്തിൽനിന്ന് 400 മെട്രിക് ടൺ വീതവും എത്തിക്കാൻ ലക്ഷ്യമിടുന്നു. ഇതുവരെ നാട്ടിൽ എത്തിച്ചതിനു പുറമെയാണിത്. കുവൈത്തിലെത്തിയ ഐ.എൻ.എസ് ശാർദുൽ 120 ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
രണ്ടായി തിരിച്ചാണ് നാവികസേന കടൽവഴിയുള്ള ഓക്സിജൻ എത്തിക്കുന്നത്. ഒരെണ്ണം ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തിക്കുേമ്പാൾ രണ്ടാമത്തെ ലൈൻ വഴി ദക്ഷിണപൂർവ ഏഷ്യയിൽനിന്ന് ഓക്സിജൻ എത്തിക്കുന്നു. സിംഗപ്പൂരാണ് ഇതിന് നേതൃത്വം നൽകുന്നത്.
ദുരിതകാലത്ത് ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു എന്നതാണ് യഥാർഥ വസ്തുതയെന്ന് നേവി അഡ്മിറൽ പറഞ്ഞു. നാവികസേനയും വ്യോമസേനയും ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്.
ഗൾഫിലും അറേബ്യൻ കടലിലും വിന്യസിച്ച ആറു കപ്പലുകളും ബഹ്റൈൻ, കുവൈത്ത്, ഖത്തർ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലിൽനിന്ന് 260 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 2000 നിറച്ച ഓക്സിജൻ സിലിണ്ടറും ഇന്ത്യൻ തീരങ്ങളിൽ എത്തിച്ചു.
ഐ.എൻ.എസ് ശാർദുൽ കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നേവി അഡ്മിറൽ ചൂണ്ടിക്കാണിച്ചു.
നാവികസേന കപ്പലുകൾ ഇതുവരെ ശേഖരിച്ചത്
ബഹ്റൈനിൽനിന്ന് ഐ.എൻ.എസ് തൽവാർ 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ എത്തിച്ചു
•ഖത്തറിൽനിന്ന് ഐ.എൻ.എസ് ത്രികാന്തും ഐ.എൻ.എസ് തർകാശും 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ എത്തിച്ചു
•ഖത്തറിൽനിന്ന് ഐ.എൻ.എസ് കൊൽക്കത്ത വഴി 200 ഓക്സിജൻ സിലിണ്ടർ അയച്ചു
•കുവൈത്തിൽനിന്ന് ഐ.എൻ.എസ് കൊച്ചിയും ഐ.എൻ.എസ് തബാറും 140 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 1400 ഓക്സിജൻ സിലിണ്ടറും അയച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.