ഫർവാനിയയിൽ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു
text_fieldsഫർവാനിയ തദാമുൻ ക്ലബിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫർവാനിയയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു. തദാമുൻ ക്ലബിലാണ് വിശാലമായ സൗകര്യങ്ങളോടെ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചത്. ക്ലബിലെ ഹാൻഡ് ബാൾ കോർട്ട് ഒന്നിലാണ് കുത്തിവെപ്പ് കേന്ദ്രം സജ്ജീകരിച്ചത്. ജനസാന്ദ്രത കൂടിയ ഭാഗങ്ങളിൽ വാക്സിനേഷൻ വേഗത്തിലാക്കുകയാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഫർവാനിയ. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് അപ്പോയ്ൻറ്മെൻറ് അടിസ്ഥാനത്തിലാണ് ഇവിടെയും വാക്സിൻ നൽകുന്നത്.
പുതിയ കേന്ദ്രത്തിൽ ആവശ്യത്തിന് മെഡിക്കൽ, നഴ്സിങ് സ്റ്റാഫുകളെയും ടെക്നീഷ്യൻസിനെയും നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി.പരമാവധി ആളുകൾക്ക് എത്രയും വേഗം വാക്സിൻ നൽകി സാമൂഹിക പ്രതിരോധം സാധ്യമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.