കെ.ഇ.എ പ്രതിനിധി സംഘം അംബാസഡറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. കാസർകോട് ജില്ലക്കാരായ കുവൈത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും സംഘടന നടത്തുന്ന പ്രവർത്തനങ്ങളും അംബാസഡറുമായി പങ്കുവെച്ചു.
സംഘടനയുടെ 17ാം വാർഷികാഘോഷ ഭാഗമായുള്ള സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയുടെ ധനശേഖരാർഥം നടത്തുന്ന കാസർകോട് ഉത്സവ് 2021 പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് അംബാസഡർ ഓൺലൈനിൽ നിർവഹിക്കും.
രക്ഷാധികാരി അപ്സര മഹ്മൂദ്, പ്രസിഡൻറ് പി.എ. നാസർ, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോഒാഡിനേറ്റർ അസീസ് തളങ്കര, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുല്ല കടവത്ത്, കൺവീനർ ഷുഹൈബ് ഷെയ്ഖ് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.