കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ നിലവിൽ വന്നു
text_fieldsകുവൈത്ത് സിറ്റി: രണ്ടുവർഷമായി കുവൈത്തിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന കുവൈത്ത് ഇന്ത്യൻ ഹെൽപ് ഡെസ്ക്, കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ എന്നപേരിൽ പുനർനാമകരണം ചെയ്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജാതി, മത, രാഷ്ട്രീയ ഭേദെമന്യേ കേരളത്തിലെ എല്ലാ ജില്ലകളിലും പെട്ടവരെ ഉൾപെടുത്തി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഭാരവാഹികൾ: സക്കീർ പുത്തൻപാലം (പ്രസിഡൻറ്), സുശീല കണ്ണൂർ (ജനറൽ സെക്രട്ടറി), ബൈജു ലാൽ (ട്രഷറർ), ഗീവർഗീസ് തോമസ് (രക്ഷാധികാരി), തോമസ് പള്ളിക്കൽ, സാറമ്മ ടീച്ചർ, സിറാജ്ജുദീൻ തൊട്ടാപ്പ് (ഉപദേശക സമിതിയംഗങ്ങൾ), വിഷ്ണു, വനജ രാജൻ, സജീവൻ കുന്നുമ്മേൽ (സെക്രട്ടറിമാർ) മനോജ് റോയ്, ബിജോയ് (വൈസ് പ്രസിഡൻറുമാർ), സജീവ് ചാവക്കാട് (ജോയൻറ് ട്രഷറർ). ഏരിയ കൺവീനർമാരായി സുനിൽ പാപ്പച്ചൻ, മുജീബ്, ഷാജഹാൻ, ജോസ് ജോർജ്, വിനോജ് പി. ചാക്കോ, പ്രേംരാജ്, ഷാജിത, സിന്ധു വീണ, എന്നിവരും അമ്പതംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.