പി.പി.എഫ് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
text_fieldsപ്രോഗ്രസിവ് പ്രഫഷനൽ ഫോറം വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം കുവൈത്ത് കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ താക്കോൽ കൈമാറി. കൽപറ്റ മുനിസിപ്പൽ കൗൺസിലർ ശിവരാമൻ അധ്യക്ഷത വഹിച്ചു. വീട്ടിൽ നടന്ന ചടങ്ങിൽ ബിന്ദു താക്കോൽ ഏറ്റുവാങ്ങി.
പി.പി.എഫ് മുൻ പ്രസിഡന്റ് രാജഗോപാൽ ഇടവലത്ത് സ്വാഗതം പറഞ്ഞു. കൽപറ്റ സോൺ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈത്ത് മുൻ പ്രസിഡന്റ് പി.ആർ. ബാബു, പൊതുപ്രവർത്തകൻ ഫിലിപ് എന്നിവർ പങ്കെടുത്തു. വീടിന്റെ നിർമാണം നിയന്ത്രിച്ച പി.പി.എഫ്. ഹരീഷ് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.