കെ.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സില്‍വര്‍ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനത്തോടെ തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പദ്ധതികള്‍ വിശദീകരിച്ചു.
പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷതവഹിച്ചു. പൂക്കോയ തങ്ങൾ ബാ അലവി, ഫഖ്റുദ്ദീൻ കോയ തങ്ങൾ, വി.പി. സലാം ഹാജി ചിയ്യൂർ, ഇബ്രാഹീം ഓമശ്ശേരി, അൻവർ ഹാജി കുത്തുപറമ്പ്, എ.വി. അബൂബക്കർ അൽ ഖാസിമി, കെ.എം.സി.സി പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം എന്നിവര്‍ സംസാരിച്ചു.
സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വൻറ് അഡോപ്ഷന്‍, പി.എസ്.സി പരിശീലനം, മാധ്യമപ്രവർത്തന പരിശീലനം, കുടിവെള്ള പദ്ധതി, ഭവന നിര്‍മാണ സഹായം, ആംബുലന്‍സ് സ്പോണ്‍സര്‍ഷിപ്, സമൂഹ വിവാഹം, പുസ്തക പ്രകാശനം, കെ.ഐ.സി പെന്ഷന്, ഉപഹാര സമര്‍പ്പണം, സ്വയംതൊഴില്‍ പദ്ധതി, ഗ്ലോബല്‍ കോണ്‍ഫറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, യൂനിറ്റി കോണ്‍ഫറന്‍സ് തുടങ്ങിയ പദ്ധതികളും പരിപാടികളുമാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്.
ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.