യു.എൻ തത്ത്വങ്ങളും ലക്ഷ്യങ്ങളും ഓർമിപ്പിച്ച് വിദേശകാര്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: യുഎൻ ചാർട്ടറിന്റെ തത്ത്വങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും അന്താരാഷ്ട്ര സമൂഹം സ്വയം സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ.
യു.എൻ സുരക്ഷ കൗൺസിൽ പ്രത്യേക സെഷനിൽ ‘കൂടുതൽ നീതിപൂർവകവും ജനാധിപത്യപരവും സുസ്ഥിരവുമായ ലോക ക്രമത്തിന്റെ താൽപര്യത്തിനായി ബഹുമുഖ സഹകരണം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ കൗൺസിലിനെയും യു.എൻ സംവിധാനങ്ങളെയും പരിഷ്കരിക്കരണം, യു.എന്നിനെ കൂടുതൽ ഫലപ്രദവും നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമാക്കാനുള്ള ശ്രമങ്ങൾ എന്നിവക്കുള്ള പിന്തുണ എന്നിവയും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ അരക്ഷിതാവസ്ഥ, ഊർജ ദൗർലഭ്യം, കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യം, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന സംഘർഷങ്ങൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്ക് അൽ യഹ്യ പ്രസംഗത്തിൽ ശ്രദ്ധ ക്ഷണിച്ചു. യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാങ്കേതിക കൈമാറ്റത്തിലൂടെയും വികസന സഹായത്തിലൂടെയും വികസ്വര രാജ്യങ്ങളുമായി പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ പ്രധാന രാജ്യങ്ങളുടെ പങ്കും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.