മൊഹി മുഹമ്മദിന് കുവൈത്ത് കൂട്ടം വെളിയംകോട് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് കൂട്ടം വെളിയംകോട് രക്ഷാധികാരി മൊഹി മുഹമ്മദിന് (മൊയ്തുണ്ണി) സംഘടന യാത്രയയപ്പ് നൽകി. ഫർവാനിയ ഷെഫ് നൗഷാദ്സ് റെസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ആഷിഫ് റഹ്മത്തുല്ല, കുവൈത്ത് കൂട്ടം സ്ഥാപകാംഗമായ എം.എ. ഇബ്രാഹിം കുട്ടി, രക്ഷാധികാരി മജീദ് എന്നിവർ ഉപഹാരം നൽകി. സെക്രട്ടറി ഹഫീഫ്, ട്രഷറർ റാഫി ഓർമ, വൈസ് പ്രസിഡൻറ് എം.എസ്. മുജീബ്, എക്സിക്യൂട്ടിവ് അംഗവും കുവൈത്ത് കൂട്ടം സാമ്പത്തിക സഹായപദ്ധതി ട്രഷററുമായ ഷെബീർ താഴത്തേൽപ്പടി, എക്സിക്യൂട്ടിവ് അംഗം നൗഫൽ, മുബാറക് മൊഹി എന്നിവർ സംസാരിച്ചു. മൊഹി മുഹമ്മദ് ദീർഘകാലമായി കുവൈത്ത് സർക്കാർ പൊതുമരാമത്ത് വിഭാഗം ജീവനക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.