Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതീക്ഷയോടെ...

പ്രതീക്ഷയോടെ കുവൈത്ത്​ ടീം ഒളിമ്പിക്​ വേദിയിൽ

text_fields
bookmark_border
പ്രതീക്ഷയോടെ കുവൈത്ത്​ ടീം ഒളിമ്പിക്​ വേദിയിൽ
cancel
camera_alt

ഒളിമ്പിക്​സ്​ ഉദ്​ഘാടന ചടങ്ങിൽ ഷൂട്ടിങ്​ താരം തലാൽ അൽ റഷീദിയും നീന്തൽ താരം ലാറ ദഷ്​തിയും ഉദ്​ഘാടന ചടങ്ങിൽ കുവൈത്ത്​ പതാകയേന്തുന്നു 

കുവൈത്ത്​ സിറ്റി: പ്രതീക്ഷയോടെ കുവൈത്തി കായിക താരങ്ങൾ ജപ്പാനിലെ ടോക്യോയിൽ ഒളിമ്പിക്​ വേദിയിൽ. ഷൂട്ടിങ്​ താരം തലാൽ അൽ റഷീദിയും നീന്തൽ താരം ലാറ ദഷ്​തിയും ഉദ്​ഘാടന ചടങ്ങിൽ കുവൈത്ത്​ പതാകയേന്തി. ആദ്യ ദിവസം തുഴച്ചിൽ മത്സരത്തിനിറങ്ങിയ കുവൈത്തി​െൻറ അബ്​ദുറഹ്​മാൻ അൽ ഫാദിലിന്​ മെഡൽ നേടാൻ കഴിഞ്ഞില്ല. ഒളിമ്പിക്​സിൽ തുഴച്ചിൽ മത്സരത്തിനിറങ്ങിയ ആദ്യ കുവൈത്തി താരമാണ്​ ഇദ്ദേഹം. കഴിഞ്ഞ ഒളിമ്പിക്​സിൽ കുവൈത്ത്​ ടീം മത്സരിച്ചിരുന്നില്ല. അന്താരാഷ്​ട്ര ഒളിമ്പിക്​ കമ്മിറ്റിയുടെ വിലക്ക്​ നിലനിൽക്കുന്നതിനാൽ ആയിരുന്നു ഇത്​.

ഒളിമ്പിക് ചാർട്ടർ പ്രകാരമുള്ള രാജ്യാന്തര ഒളിമ്പിക് വേദികളിലൊന്നും പങ്കെടുക്കാൻ സാധ്യമാവാത്ത വിധമാണ് കുവൈത്തിന്​ സൻപെൻഷൻ ഏർപ്പെടുത്തിയത്. യോഗ്യത നേടിയ ഏഴ് കായികതാരങ്ങൾ ഒളിമ്പിക് പതാകക്കു കീഴിലാണ് മത്സരത്തിനെത്തിയത്. ദൈഹാനിയും അൽ റഷീദിയും ഉൾപ്പെടെ ആറ് ഷൂട്ടർമാരും ഒരു ഫെൻസിങ് താരവുമാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

സ്വതന്ത്ര ഒളിമ്പിക് ടീമി​െൻറ പതാകവാഹകനാകാനുള്ള ക്ഷണം നിരസിച്ച് ദൈഹാനി രാജ്യത്തി​െൻറ അഭിമാന ബോധത്തിനൊപ്പംനിന്നു.രാജ്യസ്​നേഹമുള്ള പട്ടാളക്കാരനായ താൻ കുവൈത്ത് പതാകയല്ലാതെ മറ്റൊന്ന് കൈകൊണ്ട് തൊടില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞാണ് മാറിനിന്നത്​.

ജൂലൈ 23 മുതൽ ആഗസ്​റ്റ്​ എട്ടുവരെ നടക്കുന്ന ടോക്യോ ഒളിമ്പിക്​സിൽ പത്തംഗ കുവൈത്ത്​ ടീം രാജ്യത്തി​െൻറ പതാകക്ക്​ കീഴിൽ പ​െങ്കടുക്കുന്നു.

നീന്തലിൽ മത്സരിക്കുന്ന ലാറ ദഷ്​തി, അബ്ബാസ്​ ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്​ദുറഹ്​മാൻ അൽ ഫാദിൽ, കരാ​െട്ട താരം മുഹമ്മദ്​ അൽ മൂസാവി, ഷൂട്ടർമാരായ അബ്​ദുറഹ്​മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, അബ്​ദുല്ല തുർഗി അൽ റഷീദി, തലാൽ തുർഗി അൽ റഷീദി തുടങ്ങിയവരെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ്​.

ഷൂട്ടിങ്ങിലാണ്​ കുവൈത്തി​െൻറ മെഡൽ പ്രതീക്ഷ. ട്രാക് ആൻഡ്​ ഫീൽഡ്​ ഇനങ്ങളിൽ യഅഖൂബ്​ അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവരും മത്സരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlympicKuwaiti team
News Summary - The Kuwaiti team is on the Olympic stage with hope
Next Story