റിയൽ എസ്റ്റേറ്റ് ഇടനിലക്ക് ചട്ടം രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് ഇടനിലക്ക് കുവൈത്ത് വാണിജ്യ മന്ത്രാലയം ചട്ടം രൂപവത്കരിച്ചു. ബന്ധപ്പെട്ട അധികൃതരിൽനിന്ന് ലൈസൻസ് എടുക്കൽ നിർബന്ധമാക്കുന്നത് ഉൾപ്പെടെ 25 ചട്ടങ്ങളാണ് വാണിജ്യ മന്ത്രാലയം തയാറാക്കിയത്.കരാർ, പ്രതിഫലം തുടങ്ങിയവയിലടക്കം മന്ത്രാലയം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ഇടപാട് നടത്താവൂ. രാജ്യത്ത് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയുന്നതിനാണ് വാണിജ്യ മന്ത്രാലയം നടപടികൾ ശക്തമാക്കിയത്.
റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളിൽ ഒരിക്കൽ പ്രതിയായവർ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്വേഷണ ഭാഗമായി മരവിപ്പിച്ച ലൈസൻസുകൾ കേസുകൾ പൂർത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക് ഒഴിവാക്കിക്കൊടുക്കും. അതേസമയം, തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും മന്ത്രാലയം നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.