ഖുർആനിെൻറ ജീവിതാവിഷ്കാരമാണ് നബി ജീവിതം –ഹദീസ് സെമിനാർ
text_fieldsകുവൈത്ത് സിറ്റി: ഖുർആനിെൻറ വിശദീകരണവും ജീവിതാവിഷ്കാരവുമാണ് പ്രവാചക ജീവിതമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച ഹദീസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകചര്യയുടെ അഭാവത്തിൽ ഇസ്ലാമിക ജീവിതം സാധ്യമല്ലെന്നും നബിചര്യ പിന്തുടരലാണ് യഥാർഥ പ്രവാചക സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ദൗത്യം ഖുർആനിക സന്ദേശം കൈമാറുക മാത്രമായിരുന്നില്ലെന്നും പ്രായോഗികമായി നടപ്പാക്കി കാണിച്ചുതരുക കൂടിയായിരുന്നു. മുസ്ലിം ലോകത്ത് ഇപ്പോൾ വീണ്ടും തലപൊക്കിത്തുടങ്ങിയിരിക്കുന്ന ഹദീസ് നിഷേധം ഇസ്ലാമിനെ തകർക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് നബിയോളം സൂക്ഷ്മമായും കൃത്യമായും ജീവചരിത്രം രേഖപ്പെടുത്തപ്പെട്ട ഒരാളും ലോകത്തില്ലെന്നും സൂക്ഷ്മതലങ്ങൾ വരെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട നബിജീവിതം തലമുറകളിലൂടെ കൈമാറ്റം ചെയ്ത് വ്യക്തതയോടെ നമുക്കിന്ന് ലഭ്യമാണെന്നും അധ്യക്ഷൻ കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി പറഞ്ഞു. 'ഹദീസിെൻറ ആഴവും അഴകും' വിഷയത്തിൽ ഡോ. ബഹാവുദ്ദീൻ നദ്വി കൂരിയാട് പ്രഭാഷണം നടത്തി.
മുഹമ്മദ് നബി ആത്മീയ രംഗത്തും ഭൗതിക രംഗത്തും വിജയിച്ച, ലോകത്തെ സ്വാധീനിച്ച നേതാക്കളിൽ ഒന്നാമതാണ്. പ്രവാചകെൻറ ഭാഷയും സംസാരവും വശ്യവും ആകർഷകവുമായിരുന്നു. കുറഞ്ഞ വാക്കുകളിൽ കൂടുതൽ അർഥതലങ്ങളുള്ള കാര്യങ്ങളാണ് പ്രവാചകൻ പറഞ്ഞിരുന്നതെന്ന് അറബി ഭാഷാ സാഹിത്യ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തെ അറിഞ്ഞവൻ രക്ഷിതാവിനെ അറിഞ്ഞു എന്ന പ്രവാചക വചനം ഇതിന് തെളിവാണ്.
സുന്ദരമായ വാക്കുകൾകൊണ്ടും സ്നേഹ മസൃണമായ പരിചരണങ്ങൾ കൊണ്ടും ശത്രുക്കളെ മിത്രങ്ങളാക്കിയ നിരവധി സംഭവങ്ങൾ പ്രവാചക ചരിത്രത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.ടി. അബ്ദുല്ല കോയ തങ്ങൾ, വി.എച്ച്. അലിയാർ ഖാസിമി, ഇൽയാസ് മൗലവി, പി.എൻ. അബ്ദുൽ ലത്തീഫ് മദനി എന്നിവർ യഥാക്രമം 'സുന്നത്തിെൻറ പ്രാധാന്യം ഇസ്ലാമിൽ', 'ഹദീസുകളുടെ ആധുനികത', 'ഹദീസുകളുടെ ആധികാരികത', 'ഹദീസുകളോടുള്ള സമീപനം തെറ്റും ശരിയും' തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.