തിരിച്ചെത്തിക്കേണ്ട ആരോഗ്യമന്ത്രാലയം ജീവനക്കാരുടെ പട്ടിക തയാറായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടിയന്തരമായി തിരിച്ചെത്തിക്കേണ്ട ആരോഗ്യ ജീവനക്കാരുടെ പട്ടിക മന്ത്രാലയം തയാറാക്കി. അവധിക്ക് നാട്ടിൽ പാേയ വിദേശ ജീവനക്കാരിൽ രാജ്യത്തിന് സേവനം അടിയന്തരമായി ആവശ്യമുള്ളവരെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരാനാണ് അധികൃതർ നീക്കംനടത്തുന്നത്. ഇതിനായി വിവിധ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും മുൻഗണനാടിസ്ഥാനത്തിൽ പട്ടിക തയാറാക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. ഏതാനും വിദേശികളെ ഇത്തരത്തിൽ പ്രത്യേകമായി കൊണ്ടുവരുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിൽ പട്ടിക പൂർണമായും തയാറാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യ, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം ആരോഗ്യ ജീവനക്കാരും. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്ക് നിലനിൽക്കുന്നുണ്ട്. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളൊക്കെയും ഇൗ 34 രാജ്യങ്ങളിൽപെടും. അവധിക്ക് പോയവർ തിരിച്ചെത്താത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി പലരും അവധിയെടുത്തിട്ട്. ജോലിഭാരത്തിനൊപ്പം മാനസിക സമ്മർദത്തിനും ഇത് കാരണമാവുന്നു. നാട്ടിൽ പോയി കുടുങ്ങിയവരെ പ്രത്യേക ദൗത്യത്തിലൂടെ കൊണ്ടുവരുന്നത് ഇവർക്ക് ആശ്വാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.