എംബസി രജിസ്ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകളുടെ പട്ടിക പ്രസിദ്ധീകരിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന് എംബസിയിലെ, രജിസ്ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അംബാസഡർ അറിയിച്ചതായി ഫിറ കുവൈത്ത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈത്ത് പ്രതിനിധികൾ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
വിഷയത്തിൽ ഫിറ കുവൈത്ത്, ഇന്ത്യൻ പ്രസിഡൻറ്, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, എം.പിമാർ എന്നിവർക്ക് നിവേദനം നൽകുകയും വിദേശകാര്യമന്ത്രാലയവുമായി ചർച്ച നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഡൽഹി ഹൈകോടതിൽ ഹരജി സമർപ്പിച്ച് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.
ഫിറ കൺവീനർ ബാബു ഫ്രാൻസിസിെൻറ നേതൃത്വത്തിലുള്ള നാൽപതോളം വരുന്ന വിവിധ സംഘടന പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ്, ഷാഹിൻ മൻസാർ (കേരള അസോസിയേഷൻ), ജീവ്സ് എരിഞ്ചേരി (ഒ.എൻ.സി.പി) ഷംസു താമരക്കുളം, വിജോ പി. തോമസ് (കെ.കെ.സി.ഒ), മാത്യു വി. ജോൺ, ബിജുമോൻ ബാനു (മലയാളീസ് മാക്കോ), ജോജി വി. അലക്സ്, പ്രശോബ് ഫിലിപ്പ് (ഫോക്കസ്), മാമ്മൻ അബ്രഹാം (ടാസ്ക്), ശ്രീനിഷ് ചെമ്പോൻ (കോഴിക്കോട് ജില്ലാ അസോസിയേഷൻ), എം.ടി. പുഷ്പരാജൻ, എം.കെ. വിനയൻ (കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ), ഡോജി മാത്യു, രതീഷ് (കോഡ്പാക് -കോട്ടയം ജില്ല അസോസിയേഷൻ) കെ.ഒ. ബെന്നി, രാജേഷ് മാത്യു (എറണാകുളം റെസിഡൻറ്സ് അസോസിയേഷൻ), അലക്സ് മാത്യു, ജയൻ സദാശിവൻ (കൊല്ലം ജില്ല പ്രവാസി സമാജം), ശശികുമാർ ഗിരിമന്ദിരം (ഫ്രണ്ട്സ് ഓഫ് കണ്ണൂർ), തോമസ് സാമുവൽ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷൻ), ജിയോ മത്തായി (എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ), മുബാറക് കാമ്പ്രത്ത്, ജസ്റ്റിൻ ജോസ് (വയനാട് അസോസിയേഷൻ), സുരേഷ് പുളിക്കൽ (പാലക്കാട് ജില്ല അസോസിയേഷൻ), മത്തായി വർഗീസ്, വിബിൻ ടി. വർഗീസ് (കോന്നി നിവാസി സംഗമം), അനു പി, രാജൻ, കെ.സി. ബിജു (അടൂർ എൻ.ആർ.ഐ), ബിനിൽ സ്കറിയ, സുജിത് സുതൻ (യു.എഫ്.എം.എഫ്.ബി.എഫ്), വിനോദ് കുമാർ, ജയൻ പലോട്ട് (കർമ്മ), അജയ് പൗലോസ്, ബെന്നി (മാള അസോസിയേഷൻ) എന്നിവരാണ് അംബാസഡറെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.