ഇടത് മതേതര ജനാധിപത്യ കൂട്ടായ്മകൾക്ക് തീരാ നഷ്ടം -കേരള അസോസിയേഷൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സീതാറാം യെച്ചൂരിയുടെ വേർപാട് രാജ്യത്തെ ഇടത് മതേതര ജനാധിപത്യ കൂട്ടായ്മകൾക്ക് തീരാ നഷ്ടമാണെന്ന് കേരള അസോസിയേഷൻ കുവൈത്ത് അനുശോചനത്തിലൂടെ അറിയിച്ചു. വിദ്യാർഥി കാലഘട്ടം മുതൽ രാജ്യത്തിന്റെ പൊതുയിടങ്ങളിൽ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച കമ്യൂണിസ്റ്റ് നേതാവിനെയാണ് വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
രാജ്യം മത വർഗീയ ശക്തികളുടെ കൈ പിടിയിലമരുമ്പോൾ പുതിയ മതേതര ഇടതുപക്ഷ ബദലുകൾക്കു നേതൃത്വപരമായ പങ്കു വഹിക്കാൻ സീതാറാം യെച്ചൂരിക്ക് സാധിച്ചിരുന്നു. കമ്യൂണിസ്റ്റുകാരിലെ പാർലിമെന്ററി വ്യാമോഹങ്ങൾക്കും ധൂർത്തിനും എതിരെ ശബ്ദിച്ച കമ്മ്യൂണിസ്റ്റ് പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് കേരള അസോസിയേഷൻ എക്സിക്യൂട്ടിവ് വാർതതാ കുറിപ്പിലൂടെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.