സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കുമെന്നും സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും കുത്തിവെപ്പെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. പ്രതിമാസം പരമാവധി മൂന്നു ലക്ഷം പേർക്ക് കുത്തിവെപ്പ് എടുക്കാനുള്ള ശേഷി നിശ്ചിത കേന്ദ്രങ്ങൾക്കുണ്ട്. ആവശ്യത്തിന് വാക്സിൻ ലഭ്യമാകാത്തതാണ് തടസ്സം. വരുന്ന മാസങ്ങളിൽ കൂടുതൽ ഡോസ് എത്തുന്നതോടെ വാക്സിനേഷൻ നടപടി വേഗത്തിലാക്കാൻ കഴിയും. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിനോടനുബന്ധിച്ച് 35 ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടാകും.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, അഗ്നിശമന വകുപ്പ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണനയോടെ വാക്സിൻ നൽകും. എണ്ണമേഖല ജീവനക്കാർക്ക് കെ.ഒ.സി ആശുപത്രിയിൽ വാക്സിൻ നൽകും. കൂടുതൽ വാക്സിൻ എത്തുകയും എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നതോടെ ഒരു ദിവസം 20,000 പേർക്ക് കുത്തിവെപ്പ് എടുക്കാം. ആഗോളതലത്തിലെ വാക്സിൻ ദൗർലഭ്യം ഏതാനും മാസങ്ങൾക്കകം തീരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.