അപകടത്തിൽപെട്ട മലയാളി തുടർചികിത്സക്ക് നാട്ടിലേക്ക് തിരിച്ചു
text_fieldsകുവൈത്ത് സിറ്റി: വഫ്റയിൽ വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ് അദാന്‍ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ നാദാപുരം മുടവന്തേരി സ്വദേശി ചുണ്ടയിൽ ജലീൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു.സ്ട്രെച്ചർ സൗകര്യം ഉൾ െപ്പടെ യാത്രാസംബന്ധമായ നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ എം.ആർ. നാസർ, നാദാപുരം മണ്ഡലം പ്രസിഡൻറ് അബ്ദുല്ല മാവിലായി, ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി, വൈസ് പ്രസിഡൻറ് സാജിദ് കുയ്‌തേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആശുപത്രിയിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി, ഡോ. അബ്ദുൽ ഹമീദ് എന്നിവരുടെ കരുതലുണ്ടായിരുന്നു. സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, സംസ്ഥാന സെക്രട്ടറി റസാഖ് അയൂർ, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, വൈസ് പ്രസിഡൻറ് വി.ടി.കെ. മുഹമ്മദ്, റഷീദ് പയന്തോങ്ങ്, ചെറിയ കോയ തങ്ങൾ, ഷംസു നരിപ്പറ്റ എന്നിവർ ആശുപത്രിയിൽ ജലീലിനെ സന്ദർശിച്ചു.കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലാണ് തുടർ ചികിത്സ. കെ.എം.സി.സി അംഗമാണ് ജലീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.