മന്ത്രി നേരിട്ട് രംഗത്തിറങ്ങി; ജാബ്രിയയിൽ കനത്ത സുരക്ഷ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ജാബ്രിയയിൽ നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
പ്രത്യേക സുരക്ഷ സേനയുടെ പിന്തുണയോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുടെ പങ്കാളിത്തം പരിശോധനയിൽ ഉണ്ടായി. ജാബ്രിയയുടെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചു നിയമലംഘകരെ പിടികൂടാൻ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന നടപടികൾ. പരിശോധനയിൽ 800 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 18 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
മയക്കുമരുന്ന് കൈവശം വെച്ച നാലു പേരയെും ഒളിച്ചോട്ടം അടക്കം മറ്റു കേസുകളിൽ 11 പേരെയും അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ച രണ്ടു പേരെയും പിടികൂടി. ഒമ്പത് പേരെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് കൈമാറി. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാൻ സമാനമായ സുരക്ഷ പരിശോധനകൾ പതിവായി തുടരുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.