ഡോക്ടര്‍മാരുടെ അവധി നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഡോക്ടർമാരുടെ അവധി നിഷേധിച്ചിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. മേയ് 27 മുതല്‍ ജൂണ്‍ 29 വരെ കാലയളവില്‍ 1,641 ഡോക്ടര്‍മാര്‍ക്ക് അവധി ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അവധി ലഭിക്കാതെ ഡോക്ടർമാർ മാനസിക സമ്മർദം അനുഭവിച്ച് ജോലി ചെയ്യുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത് നിഷേധിച്ച് ആരോഗ്യ മന്ത്രാലയം രംഗത്തുവന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർ ജോലി ഭാരത്തിെൻറ സമ്മർദം അനുഭവിക്കുന്നുവെന്നത് യാഥാർഥ്യമാണ്.മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ മന്ത്രാലയത്തിനൊപ്പം ചേർന്ന് ത്യാഗ മനസ്സോടെ സേവനം അർപ്പിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും സാേങ്കതിക ജോലിക്കാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.