ആരോഗ്യ മന്ത്രാലയം മരുന്ന് സ്റ്റോക്ക് വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മരുന്ന് സ്റ്റോക്ക് വർധിപ്പിക്കും. കോവിഡ് പ്രതിസന്ധിയെ ഒരുവിധം മറികടക്കാൻ കഴിെഞ്ഞന്ന് കരുതുന്ന മന്ത്രാലയം അടുത്തതായി ഉൗന്നൽ നൽകുന്നത് മരുന്ന് ശേഖരം പര്യാപ്തമാക്കുന്നതിനാണ്. അനസ്തേഷ്യ, െഎ.സി.യു മരുന്നുകൾ വാങ്ങുന്നതിനുള്ള വ്യവസ്ഥയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയം സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിന് കത്തുനൽകിയിട്ടുണ്ട്. മനോരോഗ ചികിത്സക്കുള്ള 7,20,000 ദീനാറിെൻറ മരുന്ന് വാങ്ങാൻ അനുമതിയായിട്ടുണ്ട്. പഴക്കം ചെന്ന വേദനകൾ ചികിത്സിക്കാനുള്ള 24 ലക്ഷം ദീനാറിെൻറ മരുന്ന് വാങ്ങും. 200 ലക്ഷം ദീനാർ ചെലവഴിച്ച് മരുന്നും ചികിത്സ ഉപകരണങ്ങളും വാങ്ങാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
സോറിയാസിസ്, റൂമറ്റോയ്ഡ് ആർത്രൈസിസ് എന്നിവയുടെ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ 2.6 ദശലക്ഷം ദീനാറിെൻറ ടെൻഡർ അനുമതി സെൻട്രൽ ടെൻഡർ ഏജൻസി മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. കാൻസർ, ഡയാലിസിസ് മരുന്നുകൾക്കും തുക അനുവദിച്ചിട്ടുണ്ട്. പനഡോൾ ഗുളിക ക്ഷാമം പരിഹരിച്ചിട്ടുണ്ട്.
രണ്ടു മാസം മുമ്പ് സ്വകാര്യ മേഖലയിലെ മിക്ക ഫാർമസികളിലും പനഡോൾ ക്ഷാമമുണ്ടായിരുന്നു. ജനറിക് മരുന്നുകളുടെ ഉൾപ്പെടെ സ്റ്റോക്ക് വർധിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഭാവിയിൽ ക്ഷാമം നേരിടാൻ സാധ്യതയുള്ള മരുന്നുകൾ കൂടുതലായി വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.