വിമാനത്താവളം പൂർണമായി തുറക്കണമെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായി തുറക്കണമെന്ന് അഹ്മദ് അൽ ഫാദിൽ എം.പി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്ക് വിദേശത്ത് പോവാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അതിന് അവസരമൊരുക്കണം. കോവിഡ് പ്രതിരോധത്തിനായി സമീപ കാലത്ത് സ്വീകരിച്ച ചില നടപടികൾ തമാശയാണ്. റെസ്റ്റാറൻറുകളിലും കോഫീ ഷോപ്പുകളിലും അപ്പോയൻറ്മെൻറ് എടുക്കണമെന്നത് അത്തരത്തിലൊന്നാണ്. ജനങ്ങളുടെ ആശങ്ക വർധിപ്പിക്കേണ്ട കാര്യമില്ല. പുതിയ കോവിഡ് കേസുകളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെയും എണ്ണം സ്ഥിരത പുലർത്തുന്നു.
വലിയ തോതിലുള്ള ആശങ്കയുടെ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നത്.കോവിഡ് വ്യാപക മരണത്തിന് കാരണമാവുന്നുവെന്ന ചിന്തക്ക് അടിസ്ഥാനമില്ല. ജൂലൈ വരെയുള്ള മരണനിരക്ക് മുൻ വർഷത്തേക്കാൾ കുറവാണ്.തെൻറ ഒാഫിസ് സ്റ്റാറ്റിസ്റ്റിക്സ് പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ജനങ്ങളെ ദീർഘകാലം നിയന്ത്രിച്ചുനിർത്തുന്നത് ശരിയല്ലെന്നും അഹ്മദ് അൽ ഫാദിൽ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.