മഴക്കാലത്തിന് മുന്നോടിയായി നാഷനൽ ഗാർഡ് ഒരുങ്ങി
text_fieldsകുവൈത്ത് സിറ്റി: മഴക്കാലത്തിന് മുന്നോടിയായി കുവൈത്ത് നാഷനൽ ഗാർഡ് തയാറെടുപ്പ് പൂർത്തിയാക്കി.കേണൽ എൻജിനീയർ ജാസിം മുഹമ്മദിെൻറ നേതൃത്വത്തിൽ നാഷനൽ ഗാർഡ് ഉന്നത സമിതി യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെയും അഗ്നിശമന വകുപ്പിെൻറയും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിനും ഒരുക്കത്തിനും പ്രത്യേക യോഗം വേറെ ചേരും.
2018ൽ നവംബറിലുണ്ടായ കനത്തമഴ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ഒരാഴ്ചക്കിടെ രണ്ടു തവണ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി രാജിവെച്ചു. റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിലയിരുത്തലുണ്ടായി. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കം പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.