പ്രതിദിന കോവിഡ് രോഗികൾ 2000ത്തിലും താഴെയായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് രോഗികൾ 2000ത്തിലും താഴെയായി. ബുധനാഴ്ച 1917 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
4661 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2524 ആയി. 23,703 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 8.1 ശതമാനമാണ് രോഗ സ്ഥിരീകരണം. 29,625 ആണ് ആക്ടിവ് കോവിഡ് കേസുകൾ.
393 പേർ കോവിഡ് വാർഡുകളിലും 92 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു.
രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.