കോവിഡ് ചികിത്സയിലുള്ളവർ 10,000 കവിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നത് തുടരുന്നു. നാല് മാസത്തെ കൂടിയ നിരക്കിലാണ് ഇപ്പോൾ പുതിയ പ്രതിദിന കേസുകൾ. വ്യാഴാഴ്ച 1048 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,75,031 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 985 ആയി. 631 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,63,895 പേരാണ്. ബാക്കി 10,151 പേർ ചികിത്സയിലാണ്. 114 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 10,659 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 16,40,047 പേർക്ക് വൈറസ് പരിശോധന നടത്തി.
ഒന്നര മാസം മുമ്പ് 3000ത്തിന് അടുത്ത് ആളുകൾ ചികിത്സയിലുണ്ടായിരുന്നതാണ് 10,000 കവിഞ്ഞത്.
പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയായിരുന്നു. പുതിയ കേസുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മരണം വർധിക്കാത്തത് ആശ്വാസമായിരുന്നെങ്കിലും ഇപ്പോൾ അതും വർധിച്ചുവരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിന് ശേഷം കേസുകൾ വർധിക്കുകയായിരുന്നു.
ജനുവരിയിലേതിനെക്കാൾ സ്ഥിതി വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.