ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറയും പ്രധാനമന്ത്രിയുടെയും അഭ്യർഥന ജനങ്ങൾ ഉൾക്കൊണ്ടതിെൻറയും ഒമിക്രോൺ വൈറസ് വകഭേദം ആശങ്ക സൃഷ്ടിച്ചതിെൻറയും ഫലമായി ഇത് വിലയിരുത്തപ്പെടുന്നു.
സ്വദേശികളും വിദേശികളും കൂടുതലായി ബൂസ്റ്റർ ഡോസ് എടുക്കാൻ എത്തുന്നുണ്ട്. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ കഴിഞ്ഞ ദിവസം നല്ല തിരക്ക് അനുഭവപ്പെട്ടു. വിവിധ രാജ്യങ്ങളിൽ വൈറസ് വ്യാപിക്കുേമ്പാഴും കുവൈത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. 313 പേർ മാത്രമാണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. ആശുപത്രിയിൽ ചികിത്സയിലുള്ളത് 12 പേരാണ്. തീവ്ര പരിചരണ വിഭാഗത്തിൽ നാലുപേരേയുള്ളൂ. പ്രതിദിന കേസുകൾ 30നടുത്താണ്.
രോഗമുക്തിയും പുതിയ കേസുകൾക്ക് ഒപ്പം തന്നെ ഉള്ളതിനാൽ ആകെ കേസുകൾ വർധിക്കുന്നില്ല.
സമീപ ദിവസങ്ങളിൽ കോവിഡ് മരണവും റിപ്പോർട്ട് ചെയ്യുന്നില്ല. നവംബറിൽ ആകെ നാല് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. 20,000ത്തിന് മുകളിൽ ആളുകൾക്ക് പരിശോധന നടത്തുമ്പോൾ 0.15 ശതമാനത്തിൽ താഴെ മാത്രമാണ് രോഗ സ്ഥിരീകരണം. കുവൈത്തിൽ ഇതുവരെ ഒമിക്രോൺ വൈറസ് കണ്ടെത്തിയിട്ടില്ല.
സൗദി, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ അടക്കം ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കുവൈത്ത് അധികൃതരും ജാഗ്രതയിലാണ്. ആഗോള തലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി കര്‍ശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോയിട്ടുണ്ടെങ്കിൽ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.